ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തീവ്ര ഹിന്ദുത്വ നേതാവും ശ്രീരാമസേന തലവനുമായ പ്രമോദ് മുത്തലിക്.
ഏത് മണ്ഡലത്തില്‍ മത്സരിക്കണമെന്നത് സംബന്ധിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്.
കര്‍കള, ഉഡുപ്പി, പുത്തൂര്‍, ജംഖാന്തി, ടെര്ദാല്, ഹലിയാല്‍, ധാര്‍വാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊന്നിലാണ് മത്സരിക്കുക.
എവിടെ ആകണമെന്നത് സംബന്ധിച്ച് ഈ മണ്ഡലങ്ങളില്‍ സര്‍വേ നടത്തുകയാണെന്നും പ്രമോദ് മുത്തലിക് പറഞ്ഞു.
ബി.ജെ.പി പിന്തുണച്ചാലും ഇല്ലെങ്കിലും സ്വതന്ത്രനായി മത്സരിക്കും. ബി.ജെ.പിയെ ഹിന്ദുത്വത്തിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരുകയാണ് ലക്ഷ്യം. നിലവില്‍ പാര്‍ട്ടി ലക്ഷ്യത്തില്‍നിന്ന് മാറിയെന്നും തീവ്രമായ ഹിന്ദുത്വ ആശയമാണ് പാര്‍ട്ടി കൊണ്ടുനടക്കേണ്ടതെന്നും താന്‍ നരേന്ദ്ര മോദിയെയാണ് പിന്തുണക്കുന്നതെന്നും മുത്തലിക് പറഞ്ഞു.