ലോകകപ്പില്‍ ഇനി സെമി പോരാട്ടങ്ങള്‍ മാത്രമാണ് ബാക്കി. അര്‍ജന്റീന, ക്രൊയേഷ്യ, മൊറോക്കോ, ഫ്രാന്‍സ് എന്നിവര്‍ ആണ് ഇനി ഖത്തറില്‍ ബാക്കിയുള്ളത്.
നാലു ടീമില്‍ ഏത് ടീം വിജയിച്ചാലും ഇനി വരും കാലത്തിന് പാടാനുള്ള ഐതിഹാസിക കഥകള്‍ ഉറപ്പാണ്.
വിജയിക്കുന്നത് അര്‍ജന്റീന ആണെങ്കില്‍ അത് ലയണല്‍ മെസ്സിയുടെ ലോകകപ്പ് ആയി അറിയപ്പെടും. സച്ചിന് തെന്‍ഡുല്‍ക്കര്‍ ഇന്ത്യക്ക് ഒപ്പം ക്രിക്കറ്റ് ലോകകല്പ് നേടിയപ്പോള്‍ ക്രിക്കറ്റ് ലോകം എത്ര സന്തോഷിച്ചോ അതു പോലെ മെസ്സി ലോകകപ്പ് നേടിയാ ഫുട്ബോള്‍ ലോകവും സന്തോഷിക്കുമായിരിക്കും. ഫുട്ബോള്‍ കണ്ട ഏറ്റവും മികച്ച താരങ്ങളില്‍ ഒരാള്‍ നേടിയ ലോകകപ്പ് ആയി ഖത്തര്‍ ലോകകപ്പ് പിന്നീട് അറിയപ്പെടും.
ക്രൊയേഷ്യ ആണ് ലോകകപ്പ് നേടുന്നത് എങ്കില്‍ അത് ആ രാജ്യത്തിന്റെ ആദ്യ ലോകകപ്പ് ആയി മാറും. ലോക ചാമ്ബ്യന്മാരുടെ ലിസ്റ്റിലേക്ക് ഒരു പുതിയ പേര് കുറിക്കുന്ന ലോകകപ്പ് ആകും ഇത്.