ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെയും രണ്ട് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥനായ ജഗേന്ദര്‍ ശര്‍മയുടെ ഭാര്യ വര്‍ഷ ശര്‍മ(27)യെയും 4ഉം 2ഉം വയസ് പ്രായമുള്ള രണ്ട് മക്കളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂര്‍ച്ചയുള്ള വസ്തു കൊണ്ട് കൈഞരമ്ബ് മുറിച്ച നിലയിലായിരുന്നു 3 പേരുടെയും മൃതദേഹങ്ങള്‍.
മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതിയും ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയത്ത് ജഗേന്ദര്‍ വീട്ടിലുണ്ടായിരുന്നില്ല. ഇയാളെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്.
നിരവധി തവണ വിളിച്ചിട്ടും യുവതിയെയും കുട്ടികളെയും കാണാത്തതിനാല്‍ അയല്‍ക്കാരാണ് പൊലീസില്‍ വിവരമറിയിക്കുന്നത്. വാതില്‍ അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. തുടര്‍ന്ന് പൂട്ട് തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് യുവതിയുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.
2017ലാണ് വര്‍ഷയും ജഗേന്ദറും വിവാഹിതരാകുന്നത്. മകളുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് വര്‍ഷയുടെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ ഇയാള്‍ യുവതിയെ ഉപദ്രവിക്കുമായിരുന്നുവെന്നും വര്‍ഷയുടെ പിതാവ് ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.