MORE

    നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരുങ്ങി ഗഹ്‌ലോതും തരൂരും

    Date:

    കോഴിക്കോട്: കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുന്ന അശോക് ഗെഹ്ലോട്ടും ശശി തരൂരും വരും ദിവസങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

    രാജസ്ഥാന്‍ മുഖ്യമന്ത്രി ഗെഹ്ലോട്ട് സെപ്റ്റംബര്‍ 27 നും തരൂര്‍ സെപ്റ്റംബര്‍ 30 നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചേക്കും.

    സെപ്റ്റംബര്‍ 26 വരെ ശുഭ കാര്യങ്ങള്‍ക്ക് നല്ലതല്ല എന്നതാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ വൈകാനുള്ള പ്രധാന കാരണം.കോണ്‍ഗ്രസ്സ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രിക്ക് മുമ്ബാകെയാണ് ഗെഹ്ലോട്ടും തരൂരും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. സെപ്റ്റംബര്‍ 27 ചൊവ്വാഴ്ച ഗെഹ്ലോട്ടിന്‍റെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തെ വലിയ പരിപാടിയാക്കാനാണ് കോണ്‍ഗ്രസ്സിന്‍റെ ഔദ്യോഗിക വിഭാഗത്തിന്‍റെ ആലോചന. രാജസ്ഥാനു പുറമെ ഛത്തീസ്ഗഡിലും നിലവില്‍ കോണ്ഗ്രസിന് മുഖ്യമന്ത്രിയുണ്ട്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം, ദിഗ്വിജയ് സിംഗ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടാകും.

    അധ്യക്ഷ സ്ഥാനത്തേക്ക് ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഗാന്ധി കുടുംബത്തിന്‍റെ പിന്തുണ ഗെഹ്ലോട്ടിന് ഉണ്ടാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സെപ്റ്റംബര്‍ 30ന് തരൂര്‍ തന്‍റെ അടുത്ത സഹപ്രവര്‍ത്തകര്‍ക്കൊപ്പം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് തരൂരിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....