MORE

    നരേന്ദ്രമോദി പറഞ്ഞതാണ് ശരി; യുക്രെയ്ന്‍- റഷ്യ യുദ്ധത്തിലെ ഇന്ത്യയുടെ നിലപാടിനെ യുഎന്‍ വേദിയില്‍ വാനോളം പുകഴ്‌ത്തി ഫ്രഞ്ച് പ്രസിഡന്റ്

    Date:

    ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ക്ക് കൈയ്യടിച്ച്‌ വിദേശശക്തികള്‍. യുദ്ധത്തിനുള്ള സമയമല്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ശരിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍.

    കഴിഞ്ഞ ദിവസം ഐക്യരാഷ്‌ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുമ്ബോഴാണ് ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയുടെ നയങ്ങള്‍ മാതൃകയാണെന്ന് പറഞ്ഞത്.

    ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ്, ഇത് യുദ്ധത്തിനുള്ള സമയമല്ല, ഇത് പാശ്ചാത്യരോടുള്ള പ്രതികാരത്തിനോ കിഴക്ക് പടിഞ്ഞാറിനെ എതിര്‍ക്കാനോ അല്ല. നമ്മള്‍ ഭരണാധികാരികള്‍ക്ക് ഇത് ഒരു കൂട്ടായ ശ്രമത്തിന്റെ സമയമാണ്. തുല്യ രാജ്യങ്ങളാകാനും.നേരിടുന്ന വെല്ലുവിളികളെ ഒരുമിച്ച്‌ നേരിടാനുമുള്ള സമയമാണെന്ന് അദ്ദേഹം പറഞ്ഞു.

    യുക്രൈയ്ന്‍ അധിനിവേശം അവസാനിപ്പിച്ച്‌ സമാധാനത്തിന്റെയും സംഭാഷണത്തിന്റെയും പാതയിലേക്ക് മടങ്ങാന്‍ കഴിഞ്ഞയാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതിനെ പരാമര്‍ശിച്ചായിരുന്നു മാക്രോണിന്റെ പ്രസ്താവന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിയുടെ സമയത്തായിരുന്നു മോദി ഇങ്ങനെ ഒരു നിര്‍ദ്ദേശം റഷ്യന്‍ പ്രസിഡന്റിന്റെ മുന്നില്‍ വെച്ചത്.

    മറുപടിയായി, ഇത് യുദ്ധത്തിന്റെ കാലമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇക്കാര്യം നമ്മള്‍ പരസ്പരം സംസാരിച്ചിരുന്നു. സമാധാനത്തിന്റെ പാതയില്‍ എത്ര കാലം ഒരുമിച്ച്‌ മുന്നോട്ട് പോകാം എന്നാണ് ഇപ്പോള്‍ ചിന്തിക്കേണ്ടത്.ദശാബ്ദങ്ങളായി ഒരുമിച്ചു നില്‍ക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും റഷ്യയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

    യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വികസ്വര രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷയുടെ പ്രശ്‌നങ്ങള്‍ റഷ്യന്‍ പ്രസിഡന്റിന് പരിഗണിക്കേണ്ടിവരുമെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ശത്രുത അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തു. നിരവധി രാജ്യങ്ങളും പാശ്ചാത്യരാജ്യങ്ങളുമാണ് മോദിയുടെ ധൈര്യപൂര്‍വ്വമുള്ള ഈ പ്രസ്താവനയെ പുകഴ്‌ത്തിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....