വിവാദങ്ങള്‍ക്കിടയില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് നടന് ശ്രീനാഥ് ഭാസി.
‘നമുക്ക് കോടതിയില്‍ കാണാം’ എന്നു പേരിട്ട ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. കോടതിയില്‍ ഗൗരവഭാവത്തില്‍ നില്ക്കുന്ന ശ്രീനാഥ് ഭാസിയെ ആണ് പോസ്റ്ററില്‍ കാണുന്നത്. സഞ്ജിത്ത് ചന്ദ്രസേനന് സംവിധാനം ചെയ്യുന്നചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
ചട്ടമ്ബി എന്ന സിനിമയുടെ പ്രമോഷനിടെ അപമര്യാദയായി പെരുമാറി എന്ന് ഓണ്‍ലൈന്‍ അവതാരക പരാതിയുമായി എത്തിയതോടെയാണ് ശ്രീനാഥ് ഭാസി വിവാദത്തിലാവുന്നത്. താരത്തെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. പ്രൊഡ്യുസേഴ്സ് അസോസിയേഷന് താല്‍ക്കാലിക ശ്രീനാഥിനെ സിനിമയില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.