തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച് അശ്ലീല വിഡിയോ ചിത്രീകരിച്ച് ഏഴുവര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ വിജിലന്‍സ് പൊലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ മൂന്നു പേര് പിടിയില്‍.
കുഞ്ചാലുമ്മൂട് വിജിലന്‍സ് ഗ്രേഡ് എസ്സിപിഒ സ്നേഹ വീട്ടില്‍ സാബു പണിക്കര്‍(48), കാച്ചാണ് വിളയില്‍ വീട്ടില്‍ വി സന്തോഷ്(45), കാച്ചാണി അനന്തപ ഭവനില്‍ എസ് ഉദയകപമാര്‍(56) എന്നിവരാണ് അറസ്റ്റിലായത്.
പീഡിപ്പിച്ച ശേഷം വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി സാബു പണിക്കര്‍ ഏഴു വര്‍ഷത്തോളം പീഡിപ്പിച്ചെന്നാണ് കേസ്. ഇയാള്‍ പകര്‍ത്തിയ വീഡിയോ പ്രചരിപ്പിച്ച കേസിലാണ് മറ്റു രണ്ടു പേര് പിടിയിലായത്. കേസില്‍ സാബു പണിക്കരെ ഇന്നലെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.