ദേശീയ ഗെയിംസിനുള്ള കേരളത്തിന്‍റെ പ്രധാന സംഘം ഗുജറാത്തിലേക്ക് പുറപ്പെട്ടു. 32 അത്ലറ്റുകളും പരിശീലകരും ഒഫീഷ്യല്‍സുമായി 14 പേരും അടങ്ങുന്ന സംഘമാണ് തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്.
ഇത്തവണ കേരളത്തിന് വലിയ പ്രതീക്ഷയുണ്ടെന്ന് ടീമിന്‍റെ ചെഫ് ഡി മിഷന്‍ വി ദിജു പറഞ്ഞു. അത്ലറ്റിക്സ്, ബാഡ്മിന്‍റണ്‍, നീന്തല്‍, വോളിബോള്‍ എന്നിവയാണ് ഏറ്റവും പ്രതീക്ഷ നല്‍കുന്നത്.
എച്ച്.എസ് പ്രണോയ്, അര്‍ജുന്‍, സഞ്ജിത് എന്നിവരുടെ ബാഡ്മിന്‍റണില്‍ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് ബാഡ്മിന്‍റണ്‍ ഒളിമ്ബ്യന്‍ കൂടിയായ ദിജു പറഞ്ഞു. “പല കളിക്കാരെയും സംബന്ധിച്ചിടത്തോളം, കോവിഡ് കാരണം മാച്ച് എക്സ്പീരിയന്‍സ് ഇല്ലാത്തത് അല്‍പ്പം ആശങ്കാജനകമാണ്. എന്നിരുന്നാലും, എല്ലാ ടീമുകള്‍ക്കും നന്നായി പരിശീലിക്കാന്‍ കഴിഞ്ഞു,” ദിജു പറഞ്ഞു.