ആലപ്പുഴ:ചങ്ങനാശേരിയില്‍ ദൃശ്യം മോഡല്‍ കൊലപാതകത്തിന് ഇരയായ ബിന്ദുമോന്‍ നാട്ടില്‍ അറിയപ്പെടുന്ന രാഷ്‌ട്രീയ പ്രവര്‍ത്തകന്‍.
വ്യക്‌തിപരമായി ആരുമായും ശത്രുതയുമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ സംഭവമറിഞ്ഞ കുടുംബാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഞെട്ടല്‍ വിട്ടുമാറുന്നില്ല. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ആലപ്പുഴ സൗത്ത് ആര്യാട് കിഴക്കേവെളിയില്‍ പുരുഷന്റേയും കമലയുടേയും ഇളയമകനായ ബിന്ദുമോനെ(46)കാണാതായത്. രാത്രി വൈകിയും തിരിച്ചുവരാതായതോടെയാണ് അമ്മ കമല ആലപ്പുഴ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയത്. ഫലമുണ്ടാകാതെ വന്നതോടെ 28ന് സ്‌റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കി. ചമ്ബക്കുളത്ത് ഒരു ബന്ധുവിന്റെ മരണമറിഞ്ഞ് പോയതാണെന്നായിരുന്നു പോലീസിന് ലഭിച്ച പ്രാഥമിക വിവരം.
എടത്വാ- തിരുവല്ല ഭാഗത്തുവച്ച് ഫോണ്‍ സ്വിച്ച് ഓഫായി. 29ന് ബിന്ദുമോന്റെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സുഹൃത്തും ചങ്ങനാശേരി പൂവത്ത് വാടകയ്‌ക്ക് താമസിക്കുന്നയാളുമായ മുത്തുകുമാറിനെയാണ് അവസാനമായി വിളിച്ചതെന്ന് വ്യക്‌തമായി. എന്നാല്‍ ഇതേക്കുറിച്ച് പോലീസ് മുത്തുകുമാറിനെ വിളിച്ച് ചോദിച്ചപ്പോള്‍ ഓര്‍മ്മയില്ലെന്ന മറുപടിയാണു ലഭിച്ചത്. ഇതോടെ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. പിന്നാലെ മുത്തുകുമാറിനെ നാട്ടില്‍നിന്ന് കാണാതായി. വൈകാതെ ബിന്ദുവിന്റെ ബൈക്ക് ചങ്ങനാശേരിക്കടുത്ത് വാകത്താനത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെ ദുരൂഹതയേറുകയായിരുന്നു. കൊലപാതകി എന്ന് കരുതപ്പെടുന്ന മുത്തുകുമാര്‍ മുമ്ബ് ആര്യാട് ഭാഗത്ത് വാടകയ്‌ക്ക് താമസിച്ചിരുന്നയാളാണോയെന്ന് സംശയമുണ്ടെന്നാണു ബിന്ദുവിന്റെ ജ്യേഷ്‌ഠന്‍ ഷണ്‍മുഖന്‍ പറയുന്നത്.
വീടുകളുടെ ടൈല്‍, സ്‌റ്റീല്‍ വര്‍ക്കുകള്‍ കരാറെടുത്ത് ചെയ്യുകയായിരുന്നു ഏറെക്കാലമായി ബിന്ദുമോന്റെ ജോലി. അവിവാഹിതനായിരുന്നു.ബി.ജെ.പി ആര്യാട് ഈസ്‌റ്റ് പഞ്ചായത്ത് കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ടു തന്നെ പൊതുരംഗത്ത് സജീവവുമായിരുന്നു. എന്നാല്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനിസ് ഉണ്ടായിരുന്നതായി നാട്ടില്‍ ആര്‍ക്കും അറിവില്ല. ധാരാളം സുഹൃത്തുക്കളുണ്ടെങ്കിലും ആരെയും വീട്ടില്‍ കൊണ്ടുവരാറില്ലായിരുന്നെന്ന് അയല്‍വാസികളും പറയുന്നു.