MORE

    ‘ദിവസവും 45 മണിക്കൂര്‍ നീ എങ്ങനെയാണ് കണ്ടെത്തുന്നത്, നിന്നെപ്പോലെ മറ്റാരുമില്ല’; ഭാര്യയ്ക്ക് പിറന്നാളാശംസകളുമായി മാധവന്‍

    Date:

    ഭാര്യ സരിത ബിര്‍ജെയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടന്‍ ആര്‍ മാധവന്‍. പ്രണയം നിറഞ്ഞു നില്‍ക്കുന്ന കുറിപ്പിനൊപ്പമാണ് താരം ആശംസ കുറിച്ചത്.

    സരിതയുടെ ചിരിയാണ് തന്റെ ജീവിത്തില്‍ പ്രകാശം നിറയ്ക്കുന്നത് എന്നാണ് താരം പറയുന്നത്. ഈ ചിരി അവസാനം വരെ കാത്തുസൂക്ഷിക്കണമെന്നാണ് ആ​ഗ്രഹമെന്നും മാധവന്‍ പറഞ്ഞു. സരിതയുടെ ചിരിചിത്രത്തിനൊപ്പമാണ് പോസ്റ്റ്.

    ജീവിതാവസാനം വരെ നിന്റെ ഈ ചിരി ഇതുപോലെ നിലനിര്‍ത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എല്ലാ കാര്യങ്ങളും ചെയ്യാനായി ഒരു ദിവസം 45 മണിക്കൂര്‍ നീ എങ്ങനെയാണ് നീ കണ്ടെത്തുന്നത്. എന്നിട്ട് നീ ഈ ചിരിയിലൂടെ എന്റെ ജീവിതത്തെ പ്രസന്നമാക്കുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ ഡാര്‍ലിങ്. നിന്നെപ്പോലെ മറ്റാരുമില്ല.- മാധവന്‍ കുറിച്ചു. പോസ്റ്റിനു താഴെ നിരവധി പേരാണ് താരപത്നിക്ക് പിറന്നാള്‍ ആശംസകള്‍ കുറിച്ചിരിക്കുന്നത്.

    1991 ലാണ് മാധവനും സരിതയും പ്രണയത്തിലാകുന്നത്. തുടര്‍ന്ന് 1999 ല്‍ ഇരുവരും വിവാഹിതരായി. മാധവന്റെ ചില ചിത്രങ്ങളില്‍ കോസ്റ്റിയൂം ഡിസൈനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുവര്‍ക്കും ഒരു മകനുണ്ട്. വേദാന്ത്. ദേശിയ തലത്തില്‍ അറിയപ്പെടുന്ന നീന്തല്‍താരമാണ് വേദാന്ത്. മകന്റെ കരിയറിനായി ദുബായിലേക്ക് താമസം മാറിയിരിക്കുകയാണ് ദമ്ബതികള്‍.

    ഈ വാര്‍ത്ത കൂടി വായിക്കൂ

    സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്‌ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....