ദില്ലി : ദളിത് വിഭാഗങ്ങളില്‍ നിന്നും ക്രൈസ്തവ, മുസ്ലിം മതങ്ങളിലേക്ക് മാറിയവര്‍ക്കും എസ് സി പദവി നല്‍കണമെന്ന ആവശ്യത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍.
സാമൂഹ്യ നീതി മന്ത്രാലയം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സാമൂഹ്യമായ തൊട്ടുകൂടായ്മയും അവഗണയുമാണ് എസ് സി വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാനമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. െ
ക്രെസ്തവ, ഇസ്ലാം മതങ്ങളിലേക്ക് മാറിയവര്‍ തൊട്ടുകൂടായ്മ നേരിടുന്നില്ല. ഈ സാഹചര്യത്തില്‍ അവര്‍ക്കും എസ് സി പദവി നല്‍കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. മതം മാറിയവര്‍ക്ക് എസ് സി പദവി നല്‍കണമെന്ന രംഗനാഥ മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കില്ല. മതിയായ പഠനമോ സര്‍വേയോ നടത്താതെയാണ് ഈ റിപ്പോര്‍ട്ട് ഉണ്ടാക്കിയിട്ടുള്ളത്. വിഷയത്തെ കുറിച്ച് പഠിക്കാന്‍ മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ ആധ്യക്ഷനായി സര്‍ക്കാര്‍ പുതിയ കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.