ന്യൂഡല്‍ഹി: മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ബി.ജെ.പിക്ക് മുന്‍തൂക്കമെന്ന് എക്സിറ്റ് പോള്‍.
നാഗാലാന്‍ഡില്‍ എന്‍.ഡി.പി.പി-ബി.ജെ.പി സഖ്യം അധികാരത്തിലെത്തും. മേഘാലയയില്‍ തൂക്കുസഭയാണ് പ്രവചിക്കുന്നത്.
2018ലെ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ 36 സീറ്റ് നേടി അധികാരത്തിലെത്തിയ ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പറയുന്നു. വിവിധ എക്സിറ്റ് പോളുകള്‍ കണക്കിലെടുക്കുമ്ബോള്‍ ബി.ജെ.പിക്ക് ശരാശരി 32 സീറ്റും ഇടത്- കോണ്‍ഗ്രസ് സഖ്യത്തിന് 15ഉം ടിപ്ര മോതക്ക് 12ഉം സീറ്റുമാണ് കണക്കുകൂട്ടുന്നത്. നാഗാലാന്‍ഡില്‍ ബി.ജെ.പി-എന്‍.ഡി.പി.പി സഖ്യം 42ഉം നാഗാ പീപ്ള്‍സ് ഫ്രണ്ട് ആറും കോണ്‍ഗ്രസ് ഒന്നും സീറ്റ് നേടും. മേഘാലയയില്‍ നാഷനല്‍ പീപ്ള്‍സ് പാര്‍ട്ടി (എന്‍.പി.പി) 20, തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) 11, ബി.ജെ.പി ആറ് എന്നിങ്ങനെ സീറ്റ് നേടുമെന്നാണ് എക്സിറ്റ്പോളുകളുടെ ശരാശരി ഫലം.