ത്രിപുരയില്‍ ബിജെപി ഇന്ന് പ്രകടനപത്രിക പുറത്തിറക്കും.
ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് പ്രകടനപത്രിക പുറത്തിറക്കുക. സംസ്ഥാനത്തെ വികസനത്തിന് വലിയ വാഗ്ദാനങ്ങള്‍ പ്രകടനപത്രികയില്‍ ഉന്നയിച്ചേക്കും.
അതേസമയം സിപിഎം പ്രചാരണത്തിനായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ത്രിപുരയില്‍ എത്തി. ഉദയ്പൂരിലെ റാലിയില്‍ വൈകിട്ട് സീതാറാം യെച്ചൂരി പങ്കെടുക്കും. മുന്‍ മുഖ്യമന്ത്രി മണിക്ക് സര്‍ക്കാര്‍ ധര്‍മ്മനഗറിലും പി ബി അംഗം ബൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി എന്നിവര്‍ സബ്‌റൂമിലും പ്രചാരണം നടത്തും