‘സൊലില്ലാദ സറദാര’ എന്ന പേരിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടക രാഷ്ട്രീയത്തില്‍ അറിയപ്പെടുന്നത്.
തോല്‍വി അറിയാത്ത നായകന് എന്നാണ് ആ പ്രയോഗത്തിനര്‍ത്ഥം. ആ പ്രയോഗം ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് ഖാര്‍ഗെ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരിക്കല്‍ പോലും തോല്‍വി അറിയാത്ത കര്‍ണാടകയിലെ ആ ദലിത് നേതാവ് ഇനി രാജ്യത്തെ ഏറ്റവും പാരമ്ബര്യമുള്ള രാഷ്ട്രീയ പാര്‍ട്ടിയെ നയിക്കും.
രണ്ടര പതിറ്റാണ്ടിനുശേഷം കോണ്‍ഗ്രസിനെ നയിക്കാന്‍ നെഹ്റു കുടുംബത്തിനു പുറത്തുനിന്നൊരു നേതാവെത്തുന്നു. എന്നാല്‍, പ്രത്യക്ഷത്തില്‍ പുറത്തുനിന്നാണെങ്കിലും എല്ലാ അര്‍ത്ഥത്തിലും നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനാണ് ഖാര്‍ഗെ. അതുകൊണ്ടു തന്നെ അധ്യക്ഷന്‍ മാറിയാലും സോണിയ-രാഹുല്‍ നേതൃതം തന്നെയായിരിക്കും പാര്‍ട്ടിയുടെ നിര്‍ണായക തീരുമാനങ്ങള്‍ ഇനിയും എടുക്കാന്‍ പോകുന്നതെന്നു വ്യക്തമാണ്.