ബട്ടര്‍ ഫ്ലൈസ്, നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ നായികയായി മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ ഭാസ്കര്‍. നടി ലക്ഷ്മിയുടെ മകള്‍ കൂടിയായ ഐശ്വര്യ തെന്നിന്ത്യന്‍ ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിരുന്നു. കുറച്ച് കാലങ്ങളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് ഐശ്വര്യ.
എനിക്ക് ജോലിയില്ല, സാമ്പത്തികമായി ഒന്നുമില്ല, തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്, കടങ്ങളില്ല, എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളു, മകള്‍ വിവാഹം കഴിഞ്ഞുപോയ്, എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും- ഐശ്വര്യ പറഞ്ഞു.
തനിക്ക് സിനിമകള്‍ ചെയ്യാന്‍ താത്പര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.