ന്യൂഡല്‍ഹി: സ്ഥാനാര്‍ഥികള്‍ ഒരേ സമയം രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്നതിനെതിരെ നല്‍കിയ പൊതുതാത്പര്യ ഹരജി സുപ്രീംകോടതി തള്ളി.
1951 ലെ ജനപ്രാതിനിത്യ നിയമം 33(7) വകുപ്പ് പ്രകാരം സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ നിന്ന് മത്സരിക്കാന്‍ അനുവാദമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് ജെ.ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. മത്സരാര്‍ഥികള്‍ രണ്ട് സീറ്റുകളില്‍ മത്സരിലക്കുന്നതിലൂടെയുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പ് പൊതുഖജനാവിന് അധികഭാരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അശ്വിനി ഉപാധ്യായ് എന്നയാള്‍ ഹരജി ഫയല്‍ ചെയ്തത്.
വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് നിയമ നിര്‍മാണ സഭയായ പാര്‍ലമെന്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മത്സരാര്‍ഥിയെ രണ്ട് സീറ്റുകളില്‍ മത്സരിക്കാന്‍ അനുവദിക്കുന്നത് നിയമ നയവുമായി ബന്ധപ്പെട്ട വിഷയമാണ്. ഇത്തരം അവസരങ്ങള്‍ നല്‍കണോ വേണ്ടയോ എന്നകാര്യത്തില്‍ അന്തിമ തീരുമാനം പാര്‍ലമെന്റിന്റേതായിരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.