തൃശൂര്‍: വാഹനാപകടത്തില്‍ മരിച്ചയാളെ പോസ്റ്റുമോര്‍ട്ടം ചെയ്യാത്ത സംഭവത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ക്ക് സസ്പെന്ഷന്.
അസ്ഥിരോഗ വിഭാഗം മേധാവി ഡോ. പി. ജെ ജേക്കബിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പരാതി ഉയര്‍ന്നതോടെ ആരോഗ്യമന്ത്രിയാണ് സസ്പെന്ഷന് നിര്‍ദ്ദേശിച്ചത്.
ഒറ്റപ്പാലം സ്വദേശി യൂസഫിന്റെ മൃതദേഹമാണ് പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. മറന്നു പോയെന്നാണ് ഡോക്ടര്‍ നല്കിയ വിശദീകരണം. വീട്ടിലെത്തിച്ച മൃതദേഹം വീണ്ടും ആശുപത്രിയിലെത്തിച്ചാണ് പിന്നീട് പോസ്റ്റുമോര്‍ട്ടം ചെയ്തത്.
വാഹനാപകടത്തില്‍ പരിക്കേറ്റതിനാണ് ചികിത്സയെന്ന് കൃത്യമായി രേഖപ്പെടുത്താതിരുന്ന രണ്ടു ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തില്ലെന്നും വിമര്‍ശനമുണ്ട്. ജേക്കബിനെ ബലിയാടാക്കി ആരോഗ്യവകുപ്പ് തലയൂരിയതാണെന്നും മറ്റു രണ്ട് ഡോക്ടര്‍മാരെ രക്ഷിച്ചത് രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടാണെന്നും ജീവനക്കാര്‍ക്കിടയില്‍ അഭിപ്രായങ്ങളുണ്ട്.