തൃശൂര്‍: വിദേശത്തുനിന്നും എത്തിയ യുവാവ് മരിച്ചത് മങ്കിപോക്സ് മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂര്‍ സ്വദേശിയായ 22 കാരനാണ് ഇന്ന് രാവിലെ മരിച്ചത്.
മങ്കിപോക്സ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.യുഎഇയില്‍നിന്ന് ഈ മാസം 21 ന് ആണ് യുവാവ് കേരളത്തില്‍ എത്തിയത്. യുവാവിന്റെ സ്രവം ആലപ്പുഴ വൈറോളജി ലാബില്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്. മാര്‍ഗനിര്‍ദേശം പാലിച്ച് മൃതദേഹം സംസ്കരിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി