ഡാര്വിന് ന്യൂനസ്, ജാവോ ഫെലിക്സ്, റൂബന്‍ ഡിയാസ്. യൂറോപ്പിലെ വമ്ബന്‍ ടീമുകളിലേക്ക് ബെന്‍ഫിക്കയിലൂടെ എത്തിയ പ്രതിഭകള്‍ക്ക് പണ്ടെന്ന പോലെ സമീപകാലത്തും ഒട്ടും കുറവില്ല.
പ്രതിഭാധനരായ യുവതാരങ്ങളെ ചാക്കിലാക്കുന്ന പോര്‍ച്ചുഗീസ് ടീമിന്റെ മിടുക്ക് ഒരിക്കല്‍ കൂടി വെളിപ്പെടുത്തി കൊണ്ട് നോര്‍വെയില്‍ നിന്നുള്ള ഒരു ഭാവിതാരത്തെ കൂടി സ്വന്തമാക്കിയിരിക്കുകയാണ് അവര്‍. നോര്‍വെ അണ്ടര്‍ 21 താരം ആന്‍ഡ്രിയാസ് ഷെല്ഡ്രൂപ്പിനെയാണ് ആണ് ബെന്‍ഫിക ടീമിലേക്ക് എത്തിച്ചിരിക്കുന്നത്. ഡാനിഷ് ലീഗിലെ നോര്ഷെലന്റില് നിന്നുമാണ് താരം പോര്‍ച്ചുഗലിലേക്ക് പറക്കുന്നത്. ഏകദേശം പതിനാല് മില്യണ്‍ യൂറോയോളമാണ് കൈമാറ്റ തുക. ഭാവിയില്‍ താരത്തെ കൈമാറുമ്ബോള്‍ 20% നോര്ഷെലന്റിന് നേടാന്‍ ആവും. അഞ്ചു വര്‍ഷത്തേക്കാണ് പതിനെട്ടുകാരന്റെ കരാര്‍.