മുംബൈ: തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തിയത് കൊണ്ട് ഒരാള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായെന്ന് പറയാനാകില്ലെന്ന് ബോംബെ ഹൈക്കോടതി.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരാള്‍ പ്രേരിപ്പിക്കപ്പെട്ടത് കൊണ്ടും അയാള്‍ ഇതിനു തയ്യാറായതായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
2006-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദിയെയും വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയെയും വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ബിലാല്‍ അബ്ദുള്‍ റസാഖിന് ജാമ്യം അനുവദിച്ചാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ഉണ്ടായിരിക്കുന്നത്.