ചെന്നൈ: ജയില്‍ മോചനത്തിന് പിന്നാലെ പ്രതികരണവുമായി രാജീവ് ഗാന്ധി വധക്കേസ് പ്രതി രവിചന്ദ്രന്‍. ഉത്തരേന്ത്യയിലെ ജനങ്ങള്‍ ഞങ്ങളെ ഇരകളായാണ് കണക്കാക്കുന്നതെന്നും തീവ്രവാദികളായല്ലെന്നും രവിചന്ദ്രന്‍ പറഞ്ഞു.
വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
സമയവും അധികാരവുമാണ് ഒരാളെ തീവ്രവാദിയും സ്വാതതന്ത്ര്യ സമരസേനാനിയുമാക്കുന്നത്. കാലം ഇപ്പോള്‍ ഞങ്ങളെ നിരപരാധികളെന്നാണ് വിലയിരുത്തുന്നത്. രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീംകോടതി മോചിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തമിഴന്റെ അഭിമാനത്തിനായും പ്രസ്ഥാനത്തിനായും ഞങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രിയുശട രാജീവ് ഗാന്ധിയുടെ ഗൂഢാലോചനയില്‍ ഞങ്ങള്‍ക്ക് പങ്കില്ല. ജീവപര്യന്തത്തിനോ വധശിക്ഷക്ക് വേണ്ടി ഞങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ 1991ല്‍ തമിഴ്നാട്ടിലെ ശ്രീപെരുമ്ബുത്തൂരില്‍ ബോംബാക്രമണത്തില്‍ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ആറു പ്രതികളെ സുപ്രീംകോടതി മോചിപ്പിച്ചു. ഭരണഘടനയുടെ 142ാം അനുഛേദം പരമോന്നത കോടതിക്ക് നല്‍കുന്ന വിശേഷാധികാരം പ്രയോഗിച്ച് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, ബി.വി. നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ച് 31 വര്‍ഷങ്ങള്‍ക്ക് ശേഷം നളിനി, മുരുകന്‍ എന്ന ശ്രീഹരന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ രാജ, ജയകുമാര്‍ എന്നിവരെയാണ് മോചിപ്പിച്ചത്.