തിരുവനന്തപുരം: ജില്ലയിലെ കാട്ടായിക്കോണത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജിയെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
നിഷാദ് എന്നയാളാണ് അറസ്റ്റിലായത്.
അതേസമയം, സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളില്ലെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ ആള് ഉള്‍പ്പെടെ രണ്ടു പേര് സഞ്ചരിച്ച കാര്‍ ഷാജിയുടെ ബൈക്കില്‍ ഉരസിയതുമായി ബന്ധപ്പെടുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കാറിലുണ്ടായിരുന്നവര്‍ മദ്യക്കുപ്പികൊണ്ട് ഷാജിയുടെ തലയ്ക്കടിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് അക്രമത്തിനു കാരണമെന്നും പോലീസ് വ്യക്തമാക്കി.
പ്രതികള്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പങ്കുള്ള മറ്റേ ആള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച രാത്രി ഒമ്ബതരയോടെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജിക്ക് നേരെ ആക്രമണമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.