ഫിന്‍ലന്‍ഡ്: പാവോ നുര്‍മി ഗെയിംസില്‍ മിന്നുംപ്രകടനവുമായി നീരജ് ചോപ്ര. 89.30 മീറ്റര്‍ ത്രോയോടെയാണ് കരിയറിലെ മികച്ച ദൂരം എന്ന നേട്ടവും വെള്ളിമെഡലും നീരജ് സ്വന്തമാക്കിയത്. ഇതോടെ ദേശീയ റെക്കോര്‍ഡ് നീരജിനെ തേടിയെത്തുകയായിരുന്നു.
ഈ വര്‍ഷത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ ത്രോയാണ് ഇത്. മുന്‍പ്, ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം എന്ന ദേശീയ റെക്കോര്‍ഡും നീരജിനായിരുന്നു. 2020 ടോക്യോ ഒളിംപിക്സില്‍ ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ത്രോയോടെ നീരജ് സ്വര്‍ണ്ണം സ്വന്തമാക്കിയിരുന്നു.
89.83 ദൂരമെറിഞ്ഞ ഫിന്‍ലന്‍ഡ് താരം ഒലിവര്‍ ഹെലന്‍ഡറാണ് സ്വര്‍ണ്ണമെഡല്‍ നേടിയത്. 2020 ടോക്യോ ഒളിംപിക്സ് സ്വര്‍ണ്ണ നേട്ടത്തിന് ശേഷം നീരജ് പങ്കെടുത്ത ആദ്യ ഗെയിംസാണിത്.