MORE

    താഴേത്തട്ടിലുള്ള ജഡ്ജിമാര്‍ ആക്രമിക്കപ്പെടുമെന്ന ഭയം മൂലം ജാമ്യം അനുവദിക്കാന്‍ മടിക്കുന്നതായി ചീഫ് ജസ്റ്റിസ്

    Date:

    ദില്ലി: താഴേത്തട്ടിലുള്ള ജഡ്ജിമാര്‍ കേസുകളിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ മടിക്കുന്നതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.

    ആക്രമിക്കപ്പെടുമെന്ന ഭയം മൂലമാണ് ജഡ്ജിമാര്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്. ‘ജാമ്യം അനുവദിക്കാന്‍ താഴെത്തട്ടിലുള്ളവര്‍ വിമുഖത കാട്ടുകയാണ്. അതിനാല്‍ സുപ്രീംകോടതി ജാമ്യാപേക്ഷകളാല്‍ നിറഞ്ഞിരിക്കുന്നു. താഴേത്തട്ടിലെ ജഡ്ജിമാര്‍ ജാമ്യം നല്‍കാന്‍ മടിക്കുന്നത് കുറ്റം മനസ്സിലാക്കാത്തതുകൊണ്ടല്ല, എന്നാല്‍ ഹീനമായ കേസുകളില്‍ ജാമ്യം അനുവദിച്ചതിന് ടാര്‍ഗെറ്റ് ചെയ്യപ്പെടുമോ എന്ന ഭയം മൂലമാണ്’. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഒരു അനുമോദന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

    കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ട്രാന്‍സ്ഫര്‍ ഹര്‍ജികളുമായി ബന്ധപ്പെട്ട് നിരവധി അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനെ കണ്ടതില്‍ അദ്ദേഹം ആശങ്ക ഉന്നയിച്ചു. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ചില അഭിഭാഷകര്‍ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയെന്ന് താന്‍ കേട്ടു. ഇത് വ്യക്തിപരമായ പ്രശ്‌നമാകാം. പക്ഷേ സര്‍ക്കാരിന്റെ പിന്തുണയുള്ള കൊളീജിയത്തിന്റെ ഓരോ തീരുമാനത്തിനും അനുസരിച്ച്‌ ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍, അത് എവിടേക്ക് നയിക്കും? ആകെയുള്ള അവസ്ഥ മാറുമെന്നും റിജിജു പറഞ്ഞു.

    നവംബര്‍ 9നാണ് ഡി വൈ ചന്ദ്രചൂഡ് ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. 2024 നവംബര്‍ 10 വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്. നവംബര്‍ 9ന് വിരമിച്ച ചീഫ് ജസ്റ്റിസ് യു.യു.ലളിതിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം ചുമതലയേറ്റത്. കെട്ടിക്കിടക്കുന്ന കേസുകളില്‍ അതിവേഗം പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുന്നതായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാനായി പത്ത് വീതം വിവാഹാനന്തര കേസുകളുടെ ട്രാന്‍സ്ഫര്‍ ഹര്‍ജികളും ജാമ്യ ഹര്‍ജികളും എല്ലാ സുപ്രീംകോടതി ബെഞ്ചുകളും പരിഗണിക്കണമെന്ന് സുപ്രീംകോടതി ജഡ്ജിമാരുടെ യോഗത്തില്‍ തീരുമാനമെടുത്തതായി അദ്ദേഹം അറിയിച്ചിരുന്നു.

    13 ബെഞ്ചുകളും വിവാഹ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട 10 ട്രാന്‍സ്ഫര്‍ ഹര്‍ജികളും പത്ത് ജാമ്യ ഹര്‍ജികളും ദിവസവും കേള്‍ക്കാന്‍ സുപ്രീം കോടതിയുടെ ഫുള്‍ കോര്‍ട്ട് യോഗത്തില്‍ തീരുമാനമായി.തുടര്‍ന്ന് ശീതകാല അവധിക്ക് മുമ്ബ് അത്തരം എല്ലാ കേസുകളും ജാമ്യാപേക്ഷകളും പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ‘ക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ജാമ്യ ഹര്‍ജികള്‍ പരിഗണിക്കണം. അതുപോലെ വിവാഹ ട്രാന്‍സ്ഫര്‍ കേസുകളുമായി ബന്ധപ്പെട്ട് 3,000 ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നുണ്ട്. കക്ഷികള്‍ ഈ കേസുകള്‍ ബന്ധമുള്ളിടങ്ങളിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നുമുണ്ട്’ അദ്ദേഹം പറഞ്ഞിരുന്നു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....