ഇന്ന് കൊച്ചിയില്‍ മലയാളത്തിന്റെ താരസംഘടനയായ ‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് നടക്കും.നിരവധി പ്രശ്നങ്ങള്‍ ആണ് സംഘടനയില്‍ ഉള്ളത്.
ഇതെല്ലം ഇന്ന് ചര്‍ച്ചയില്‍ വരുമെന്നാണ് കരുതുന്നത്.
യുവനടി സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമായിരുന്ന വിജയ് ബാബുവിനെതിരെ ഉന്നയിച്ച പീഡന പരാതിയും അതിനെ തുടര്‍ന്നുള്ള കേസും ‘അമ്മ’യുടെ ഇന്റെര്ണല് കംപ്ലൈന്റ്സ് കമ്മിറ്റി അംഗങ്ങളായ ശ്വേതാ മേനോന്, കുക്കു പരമേശ്വരന്, മാലാ പാര്‍വ്വതി തുടങ്ങിയവര്‍ ഇതുമായി ബന്ധപ്പെട്ട് രാജിവച്ചതും, നടന് ഹരീഷ് പേരടിയുടെ രാജി, ഷമ്മി തിലകന് എതിരെയുള്ള നടപടി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ വന്നേക്കും .