ലക്‌നൗ: യുപിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗി രക്തം വാര്‍ന്ന് തറയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
ഖുശി നഗറിലെ ജില്ലാ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ആശുപത്രിയിയിലെ എമര്‍ജന്‍സി വാര്‍ഡിലെ തറയില്‍ തലയ്ക്ക് പരിക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ കിടക്കുന്ന രോഗിയെയും സമീപത്തുകൂടെ തെരുവുനായ പോകുന്ന ദൃശ്യങ്ങളും കാണാം. എല്ലാ കിടക്കുകളും ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്നുണ്ട്. അതേസമയം വാര്‍ഡില്‍ ഡോക്ടറിനെയോ, നഴ്‌സിനെയോ കാണാന്‍ കഴിയുന്നുമില്ല.
അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിയതാണെന്ന് ആശുപത്രിയുടെ ചുമതലയുള്ള ഡോ.എസ്.കെ വര്‍മ്മ പറഞ്ഞു. ചികിത്സക്കിടെ നിരവധി തവണ കട്ടിലില്‍ നിന്ന് താഴേക്ക് വീണതായും വീഡിയോ എടുത്ത സമയത്ത് ഡോക്ടറും വാര്‍ഡ് അറ്റന്‍ഡറും മറ്റൊരു വാര്‍ഡിലെ എമര്‍ജന്‍സി കേസ് പരിശോധിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.