തിരുവനന്തപുരം | കെടിഡിഎഫ്സി ചെയര്മാന് സ്ഥാനത്തുനിന്നും ബി അശോക് ഐഎഎസിനെ നീക്കി. കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിനാണ് പകരം ചുമതല.
വായ്പാ തിരിച്ചടവിനെ ചൊല്ലി കെ ടിഡിഎഫ്സി – കെഎസ്ആര്‍ടിസി തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ചുമതല മാറ്റം.
കെടിഡിഎഫ്സി നഷ്ടത്തില്‍ ആകാനുള്ള കാരണം കെഎസ്ആര്‍ടിസി ആണെന്ന തരത്തില്‍ ബി അശോക് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇതിനെതിരെ കെ എസ് ആര് ടി സി സി എം ഡി ബിജു പ്രഭാകര്‍ രംഗത്തുവന്നിരുന്നു.2015ല്് കെ എസ് ആര് ടി സി കടം എടുത്ത 595 കോടി രൂപ 915 കോടിയായി തിരിച്ചടക്കണമെന്നു കെ ടി ഡി എഫ് സി അറിയിച്ചിരുന്നു. കെ എസ് ആര് ടി സിക്ക് ജപ്തി നോട്ടീസും അയച്ചിരുന്നു.