MORE

    തരൂരിനെതിരായ അപ്രഖ്യാപിത വിലക്കിനെ പിന്തുണച്ച്‌ കോണ്‍ഗ്രസ് ദേശീയ നേതാക്കളും

    Date:

    ശശി തരൂരിനെതിരായ അപ്രഖ്യാപിത വിലക്കിനെ പരോക്ഷമായി പിന്തുണച്ച്‌ കോണ്‍ഗ്രസ് ദേശീയ നേതാക്കളും രംഗത്ത്.കെപി സി സി നിലപാടിനെ പിന്തുണക്കുന്നുവെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു.ആരും പാര്‍ട്ടിയെ ധിക്കരിക്കാന്‍ പാടില്ല.പാര്‍ട്ടി നിര്‍ദ്ദേശം അനുസരിക്കണം.

    വിഭാഗീയത പാടില്ലെന്ന പ്രതിപക്ഷ നേതാവിന്‍്റെ നിലപാടിനെയും പിന്തുണക്കുന്നു.തരൂര്‍ വിമത പ്രവര്‍ത്തനം നടത്തുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

    അതേ സമയം കേരള രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ ഒരുഗ്രൂപ്പിന്റെയും ഭാഗമല്ലെന്ന് തരൂര്‍ വ്യക്തമാക്കി. വിഭാഗീയതയുടെ എതിരാളിയാണ് ഒരു ഗ്രൂപ്പും സ്ഥാപിക്കാന്‍ പോകുന്നില്ല.ഒരു ഗ്രൂപ്പുകളിലും വിശ്വാസം ഇല്ല. കോണ്‍ഗ്രസിന് വേണ്ടിയാണ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    ശശി തരൂരിന് ശക്തമായ താക്കീതുമായിപ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്ന് രംഗത്ത് വന്നിരുന്നു. രണ്ടാം പരാജയത്തില്‍ തകര്‍ന്ന കോണ്‍ഗ്രസിനെ തങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുമ്ബോള്‍ അതിനെ തകര്‍ക്കുന്ന അജണ്ടയാണ് ഇപ്പോള്‍ നടക്കുന്നത്. അത് ആരു നടത്തിയാലും അനുവദിക്കാന്‍ കഴിയില്ല.മാധ്യമങ്ങള്‍ ഊതി വീര്‍പ്പിക്കുന്ന ബലൂണുകള്‍ ഒറ്റക്കുത്തിന് പൊട്ടുമെന്നും എന്നാല്‍ തങ്ങള്‍ അങ്ങനെ പൊട്ടുന്നവര്‍ അല്ലെന്നും തരൂരിനെ ലക്ഷ്യമിട്ട് സതീശന്‍ തുറന്നടിച്ചു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....