ഈ വര്‍ഷം കോളേജില്‍ ചേരുന്ന എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യമായി തമിഴില്‍ പാഠപുസ്തകങ്ങള്‍ ലഭിക്കും.
തമിഴ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ആശയപരമായ വ്യക്തതയും ധാരണയും നല്‍കുന്നതിനായി 4 പാഠപുസ്തകങ്ങള്‍ തമിഴില്‍ വിവര്‍ത്തനം ചെയ്ത് പുറത്തിറക്കും. തമിഴ്നാട് ടെക്സ്റ്റ്ബുക്ക് ആന്‍ഡ് എഡ്യൂക്കേഷണല്‍ സര്‍വീസസ് കോര്പ്പറേഷന് (ടിഎന്ടിഇഎസ്സി) ആദ്യ ഘട്ടത്തില്‍ 25 മെഡിക്കല്‍ പാഠപുസ്തകങ്ങള്‍ പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്.
സംസ്ഥാനത്തുടനീളം 30 ഓളം പ്രൊഫസര്‍മാരും പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരും കഴിഞ്ഞ ഒരു വര്‍ഷമായി ഇംഗ്ലീഷ് പാഠപുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു. “എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കായി 13 പ്രധാന പാഠപുസ്തകങ്ങളുണ്ട്. അവയെല്ലാം ഘട്ടം ഘട്ടമായി വിവര്‍ത്തനം ചെയ്യാനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്. വിവര്‍ത്തനം ചെയ്ത പാഠപുസ്തകങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശയപരമായ വ്യക്തത നല്‍കും” ടിഎന്ടിഇഎസ്സി ജോയിന്റ് ഡയറക്ടര്‍ ടി ശങ്കര ശരവണന് പറഞ്ഞു.