ബോളിവുഡിലെ മിന്നും താരമാണ് അഭിഷേക് ബച്ചന്. അമിതാഭ് ബച്ചന് എന്ന ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍ താരത്തിന്റേയും പ്രശസ്ത നടി ജയ ബച്ചന്റേയും മകനാണ് അഭിഷേക് ബച്ചന്.
അച്ഛനേയും അമ്മയേയും പോലെ അഭിഷേകും സിനിമയിലെത്തുകയായിരുന്നു. നല്ല അഭിനേതാവാണെന്ന് തെളിയിക്കാന്‍ സാധിച്ചുവെങ്കിലും പലപ്പോഴും തന്റെ അച്ഛനുമായി താരതമ്യം ചെയ്യപ്പെടുന്നുണ്ട് അഭിഷേക്. അച്ഛനോളം വലിയ താരമാകാന്‍ സാധിക്കാതെ പോയെന്ന സോഷ്യല്‍ മീഡിയയുടെ നിരന്തര പരിഹാസവും അഭിഷേക് നേരിടുന്നുണ്ട്.