ഡല്‍ഹി: അതിശൈത്യം രൂക്ഷമായ ഉത്തരേന്ത്യയില്‍ കഴിഞ്ഞ രാത്രി രേഖപ്പെടുത്തിയത് റെക്കോര്‍ഡ് തണുപ്പ്. ദില്ലിയില്‍ നൈനിറ്റാളിനേക്കാള്‍ തണുപ്പാണ് ഇന്നലെ അനുഭവപ്പെട്ടത്.
ദില്ലിയില്‍ 5.6 ഡിഗ്രി സെല്‍ഷ്യസായി താപനില താഴ്ന്നപ്പോള്‍ 7 ഡിഗ്രിയായിരുന്നു നൈനിറ്റാളില്‍ രേഖപ്പെടുത്തിയത്.ഹരിയാനയിലെ ഹിസറില്‍ കുറഞ്ഞ താപനില 1.1 ഡിഗ്രി സെല്‍ഷ്യസിലെത്തി.
രാജസ്ഥാനിലെ ഫത്തേഹ്പൂറിലും. ചുരുവിലും താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും താഴെയെത്തി . മൂടല്‍ മഞ്ഞ് കാരണം ദില്ലിയിലേക്കും , ദില്ലിയില്‍ നിന്നുമുള്ള 15 ട്രെയിനുകള്‍ വൈകി ഓടുകയാണ്. ദില്ലി വിമാനത്താവളത്തില്‍ സര്‍വ്വീസ് തുടരുന്നുണ്ടെങ്കിലും ചില വിമാന സര്‍വ്വീസുകളെ മൂടല്‍ മഞ്ഞ് ബാധിച്ചേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ ബിജിനോര്‍,മഥുര തുടങ്ങിയ ജില്ലകളില്‍ സ്കൂളുകള്‍ക്ക് ജനുവരി രണ്ട് വരെ അവധി നല്കി. അടുത്ത 48 മണിക്കൂര്‍ ശീത തരംഗം രൂക്ഷമാകും എന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.