സൂപ്പര്‍താരങ്ങളുടെ പിറന്നാളാഘോഷമാണ് പലപ്പോഴും വാര്‍ത്തയാകാറെങ്കില്‍ ഇവിടെ ഒരു സൂപ്പര്‍താരം സംഘടിപ്പിച്ച പിറന്നാള്‍ ആഘോഷമാണ് ശ്രദ്ധനേടുന്നത്.
തെലുങ്കിലെ യുവ നടന് രാം ചരണ്‍ തേജ തന്റെ ഡ്രൈവറിനായി ഒരുക്കിയതാണ് ആഘോഷം.
രാം ചരണിന്റെ ഡ്രൈവര്‍ നരേഷിന്റേ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. തന്റെ എല്ലാ യാത്രകളിലും ഒപ്പമുണ്ടാകുന്ന നരേഷിനായി രാം ചരണ്‍ കേക്ക് വാങ്ങി നല്‍കുകയും ആഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്തു. താരത്തിന്റെ ഭാര്യ ഉപാസനയും പിറന്നാള്‍ ആഘോഷിക്കാന്‍ ഉണ്ടായിരുന്നു. ആഘോഷചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.