ഡല്‍ഹി: ഡ്യൂട്ടി സമയത്ത് ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ചായയോ ലഘുഭക്ഷണമോ നല്‍കരുതെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷാ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു. പുതിയ ഡയറക്ടര്‍ എം ശ്രീനിവാസാണ് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. സെക്യൂരിറ്റി ഡ്യൂട്ടിയിലുള്ളവര്‍ മുതിര്‍ന്ന ജീവനക്കാര്‍ക്ക് ചായയും ലഘുഭക്ഷണവും എത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ജോലി സമയത്ത് ഇത്തരം സാധനങ്ങള്‍ എത്തിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തനിക്ക് ലഭിച്ച നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒരു സെക്യൂരിറ്റി ഗാര്‍ഡ് ചായയുമായി പോകുന്നത് ഡയറക്ടര്‍ കണ്ടിരുന്നു. കാര്‍ഡിയോതോറാസിക് ആന്‍ഡ് ന്യൂറോ സയന്‍സസ് സെന്‍ററിലാണ് സംഭവം. തുടര്‍ന്ന് ഡയറക്ടര്‍ അതിനെക്കുറിച്ച് അന്വേഷിച്ചു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവ് വന്നത്.
“ജീവനക്കാരുടെ ഇത്തരം നടപടികള്‍ സുരക്ഷാച്ചുമതലയെ ബാധിക്കും. സുരക്ഷാജോലിക്കായാണ് സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടുള്ളത്. സെക്യൂരിറ്റി ജോലിക്കും രോഗികളെ സഹായിക്കാനും നിര്‍ദ്ദേശിച്ചിരിക്കുന്ന ജീവനക്കാര്‍ അതാത് ജോലി മാത്രം ചെയ്താല്‍ മതി. സെക്യൂരിറ്റി ജീവനക്കാരുടെ ചുമതല ഉള്ളവരും കഫറ്റീരിയ നടത്തിപ്പുകാരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നിര്‍ദ്ദേശം പാലിക്കപ്പെടാത്ത പക്ഷം നിങ്ങളായിരിക്കും ഉത്തരവാദികള്‍. ഏതെങ്കിലും സുരക്ഷാജീവനക്കാര്‍ ജോലി സമയത്ത് ചായയുമായി പോകുന്നത് കണ്ടാല്‍ ഉത്തരവാദിത്തം നിങ്ങള്‍ക്കായിരിക്കുമെന്ന് മറക്കരുത്.” ഡയറക്‌റുടെ ഉത്തരവില്‍ പറയുന്നു.
മാധ്യമങ്ങളുമായി സംവദിക്കുന്നതിനും ഡോക്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ചുമതല ഏല്‍പ്പിച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ മാത്രമേ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കാവൂ എന്നാണ് പുതിയ നിര്‍ദേശം. എയിംസിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കണമെങ്കില്‍ അതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഡയറക്ടര്‍ ഉത്തരവിട്ടു.