ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല(ഡി.യു)യിലെ 80,000 ബിരുദ സീറ്റുകളില്‍ 73,000 ലും പ്രവേശനം പൂര്‍ത്തിയായെന്ന് സര്‍വകലാശാല.
പൊതുപ്രവേശന പരീക്ഷ എഴുതിയ ഒന്നര ലക്ഷം വിദ്യാര്‍ഥികള്‍ ഡി.യുവില്‍ അപേക്ഷ നല്‍കിയിരുന്നു.
ഒഴിവ് വന്ന സീറ്റുകളുടെ വിവരം 25ന് വൈകീട്ട് അഞ്ചിന് അറിയിക്കും. നേരത്തെ സീറ്റ് അനുവദിച്ച വിദ്യാര്‍ഥികള്‍ക്ക് (ഫീസടച്ച് പ്രവേശനം നേടിയവര്‍ക്ക്) അവരാഗ്രഹിക്കുന്ന സീറ്റുകളില്‍ ഒഴിവുണ്ടെങ്കില്‍ അതിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള വിന്‍ഡോ ഒരുക്കും. മൂന്നാം പ്രവേശന പട്ടിക നവംബര്‍ 10ന് പ്രസിദ്ധീകരിക്കും.
ഇതിനിടെ, ഡല്‍ഹി സര്‍വകലാശാല ബിരുദ കോഴ്സ് പ്രവേശന ഫീസ് അടക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 25 ആക്കി നീട്ടി. നേരത്തേ ഇത് 24 ആയിരുന്നു. 25ന് ഉച്ചക്ക് രണ്ടു മണിക്കകം അടക്കണം.
സര്‍വകലാശാല പോര്‍ട്ടലില്‍ സമര്‍പ്പിച്ച ജാതി സര്‍ട്ടിഫിക്കറ്റുകള്‍ തള്ളിയെന്ന പരാതി ഉന്നയിച്ച വിദ്യാര്‍ഥികളെ സംവരണമില്ലാത്ത ജനറല്‍ വിഭാഗത്തില്‍ സീറ്റുകളുടെ ലഭ്യതക്ക് അനുസരിച്ച് പരിഗണിക്കും. സംശയങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂം നമ്ബറുകളില്‍ ബന്ധപ്പെടാം: നോര്‍ത്ത് കാമ്ബസ്: 27767221 സൗത്ത് കാമ്ബസ്: 24119832