ന്യൂഡല്‍ഹി| മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എ.എ.പി നേതാവ് സഞ്ജയ് സിങ്ങിന്റെ സഹായികളുടെ വീടുകളില്‍ ഇഡി റെയ്ഡ്.
സഞ്ജയ് സിങ് തന്നെയാണ് തന്റെ രണ്ട് സഹായികളുടെ വീടുകളില്‍ ഇ.ഡി റെയ്ഡ് നടത്തിയ കാര്യം ട്വീറ്റിലൂടെ അറിയിച്ചത്.
“മോദിയുടെ ഏകാധിപത്യം അതിന്റെ ഏറ്റവും പാരമ്യത്തിലെത്തിയിരിക്കുന്നു. അതിനെതിരെ പോരാടുകയാണ് ഞാന്‍. രാജ്യം മുഴുവന്‍ ഇ.ഡിയുടെ വ്യാജ സെര്‍ച്ചുകളില്‍ പൊറുതി മുട്ടുകയാണ്. ഇന്നവര്‍ സഹപ്രവര്‍ത്തകരായ അജിത് ത്യാഗിയുടെയും സര്‍വേശ് മിശ്രയുടെയും വീടുകളില്‍ റെയ്ഡ് നടത്തിയിരിക്കുകയാണ്.”-സിങ് ട്വീറ്റ് ചെയ്തു.
മദ്യനയ അഴിമതിയുടെ പങ്ക് പറ്റി എന്നാരോപിച്ചാണ് ത്യാഗിയുടെയും സര്വേശിന്റെയും വീടുകളില്‍ ഇ.ഡി റെയ്ഡ് നടത്തിയത്.