വ്യാജ അക്കൗണ്ടുകളുടെ യഥാര്‍ത്ഥ കണക്കുകള്‍ നല്‍കിയില്ലെങ്കില്‍ ട്വിറ്റര്‍ വാങ്ങാനുള്ള കരാറില്‍ നിന്നും പിന്മാറുമെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്ക്.44 ബില്യണ്‍ ഡോളറിന്റെ കരാറില്‍ നിന്ന് പിന്മാറുമെന്നാണ് മസ്കിന്റെ ഭീഷണി.
ട്വിറ്റര്‍ ലയനകരാര്‍ ലംഘിക്കുകയാണെന്നും ഇനിയും വ്യാജ അക്കൗണ്ടുകളെ പറ്റിയുള്ള വിവരങ്ങള്‍ കിട്ടിയില്ലെങ്കില്‍ കരാറില്‍ നിന്നും പിന്മാറുമെന്നാണ് മസ്ക് വ്യക്തമാക്കിയത്. വ്യാജ അക്കൗണ്ടുകള്‍ പറ്റി വിവരങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്ന് മസ്ക് താത്കാലികമായി കരാര്‍ നിര്‍ത്തിവെച്ചിരുന്നെങ്കിലും ഇതിനോട് ട്വിറ്റര്‍ പ്രതികരിച്ചിരുന്നില്ല. ഇതോടെയാണ് മസ്ക് തന്റെ നിലപാട് കടുപ്പിച്ചത്.
ഏകദേശം 4400 കോടി യു.എസ് ഡോളറിനാണ് ട്വിറ്റര്‍ വാങ്ങാനുള്ള കരാറില്‍ മസ്ക് ഏര്‍പ്പെട്ടത്.