ട്വന്റി20 ക്രിക്കറ്റില്‍ വലിയ രണ്ട് റെക്കോഡുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ. വെസ്റ്റിന്‍ഡീസിനെതിരെ നടന്ന ആദ്യ മത്സരത്തിലാണ് പുതിയ ചരിത്രം കുറിച്ചത്. ട്വന്റി20-യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും, ഏറ്റവും അധികം അര്‍ധ സെഞ്ച്വറികളെന്ന റെക്കോര്‍ഡുമാണ് ഒറ്റ മത്സരം കൊണ്ട് രോഹിത് സ്വന്തമാക്കിയത്.
129 മത്സരങ്ങളില്‍ നിന്ന് 3443 റണ്‍സാണ് താരമിതുവരെ ട്വന്റി20യില്‍ നിന്ന് നേടിയത്. 32.38 ആണ് ബാറ്റിങ് ആവറേജ്. ന്യൂസിലാന്റ് നായകന്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയാണ് റണ്‍വേട്ടയില്‍ രോഹിത് പിന്തള്ളിയത്. ഇന്നലെ നടന്ന മത്സരത്തില്‍ നേടിയ അര്‍ധ സെഞ്ച്വറിയോടെയാണ് (44 പന്തില്‍ നിന്ന് 64) രണ്ടാമത്തെ റെക്കോര്‍ഡും താരം സ്വന്തം പേരിലാക്കിയത്. ട്വന്റി20യില്‍ 30 അര്‍ധ സെഞ്ച്വറികള്‍ നേടിയ വിരാട് കോഹ്ലിയായിരുന്നു ഇതുവരെ അക്കാര്യത്തില്‍ ഒന്നാമത്. എന്നാല്‍, രോഹിതിന് ഇപ്പോള്‍ 31 അര്‍ധ സെഞ്ച്വറികളായി.