സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് ഐശ്വര്യ റായ് ആണ് പര്യായം. എന്നാല്‍ ഈ അടുത്തിടെ താരം വലിയ രീതിയില്‍ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്.
താരം മാത്രമല്ല താരത്തിന്റെ മകളും കുടുംബവും വിമര്‍ശങ്ങള്‍ക്ക് പാത്രമാവാറുണ്ട്. കഴിഞ്ഞ ദിവസം എയര്‍പോട്ടില്‍ എത്തിയ താരത്തിനറെ ഡ്രസിംഗ് സ്റ്റൈലും ഹെയര്‍ സ്റ്റൈലും വലിയ ട്രോളിന് ഇടയാക്കി.
വര്‍ഷങ്ങളായി കാന്‍സ് ഫെസ്റ്റിവലിലെ നിറസാന്നിദ്ധ്യമാണ് ഐശ്വര്യ. ഈ വര്‍ഷവും താരം പങ്കെടുക്കുന്നുണ്ട്. ഇന്നലെ രാത്രി മകളുമൊത്ത് താരം ഫ്രാന്‍സിലേയ്ക്ക് പുറപ്പെടാന്‍ എത്തിയിരുന്നു. മുംബൈ എയര്‍പോര്‍ട്ടിലെത്തിയ താരത്തിന്റെ ലുക്ക് ആണ് ആരാധകരെ ചൊടിപ്പിച്ചത്.
കറുത്ത പാന്റും ടോപ്പും കോട്ടും കറുപ്പും വെള്ളയും സ്നീക്കേഴ്സും അണിഞ്ഞെത്തിയ താരത്തിന്റെ ഡ്രസിംഗ് സ്റ്റെലാണ് സൈബര്‍ ലോകം കുറ്റപ്പെടുത്തുന്നത്. മിനിമല്‍ മേക്ക്അപ്പ് ആയിരുന്നു താരത്തിനുണ്ടായിരുന്നത്. ഐശ്വര്യയുടെ മകള്‍ ആരാധ്യയും സിംപിള്‍ വേഷത്തിലായിരുന്നു എത്തിയത്. ജീന്‍സ് പാന്റും ജാക്കറ്റും പിങ്ക് ടീഷര്‍ട്ടുമായിരുന്നു ആരാധ്യയുടെ വേഷം. എയര്‍പോര്‍ട്ടില്‍ ആരാധകരുമായി ഐശ്വര്യ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
“ഐഷിന് എന്ത് പറ്റി? ഒരേ വസ്ത്രധാരണം, അതേ ഹെയര്‍ സ്റ്റൈല്‍.. അവരുടെ ജീവിതം വിരസമായതായി തോന്നുന്നു! അവരുടെ ഗെറ്റപ്പില്‍ മാറ്റം വരുത്തേണ്ടതുണ്ട്,” “അവര്‍ രണ്ടുപേരും അവരുടെ ഹെയര്‍സ്റ്റൈല്‍ മാറ്റേണ്ടതുണ്ട്,” “എന്തുകൊണ്ടാണ് അവര്‍ അവരുടെ ഹെയര്‍സ്റ്റൈലുകള്‍ മാറ്റാത്തത്?” “ഓ, അവരെ ഒരുക്കുന്നതിന് ഒരാളെ നിയമിക്കേണ്ടതുണ്ട്,” തുടങ്ങിയ വിമര്‍ശനങ്ങള്‍ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.