ലക്നോ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രക്കിടെ ജയ് ശ്രീറാം വിളിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ ആക്രമിച്ചതായി പരാതി.
ഡല്‍ഹിയില്‍ നിന്ന് മൊറാദാബാദിലേക്ക് പോവുകയായിരുന്ന പത്മാവത് എക്സ്പ്രസില്‍ വച്ചാണ് വിവസ്ത്രനാക്കി ഉയുവാവിനെ ആക്രമിച്ചതായി പരാതി ഉയര്‍ന്നത്. അസിം ഹുസൈന് എന്ന യുവാവിനാണ് മര്‍ദനമേറ്റത്. ഹാപൂര്‍ സ്റ്റേഷനില്‍ നിന്ന് കയറിയ കുറച്ചാളുകളാണ് അസിമിനെ മര്‍ദിച്ചത്. ആക്രമിസംഘം അസിമിന്റെ താടിയില്‍ പിടിച്ചുവലിക്കുകയും ജയ് ശ്രീറാം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മര്‍ദിക്കുകയുമായിരുന്നു. ആക്രമികള്‍ തന്നെ കള്ളനെന്ന് വിളിച്ചുവെന്നും അസിം ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.