MORE

    ട്രാഫിക് മാനേജ്‌മെന്റ് സംവിധാനത്തിനായി നിരത്തുകളില്‍ 800 ക്യാമറകള്‍ കൂടി വരുന്നു

    Date:

    സംസ്ഥാനത്ത് നടപ്പാക്കുന്ന ഏകീകൃത ട്രാഫിക് മാനേജ്‌മെന്റ് സംവിധാനത്തിനായി നിരത്തുകളില്‍ 800 ക്യാമറകള്‍ കൂടി സ്ഥാപിക്കുന്നു.

    കെല്‍ട്രോണ്‍ വഴി നടപ്പാക്കുന്ന പദ്ധതിയുടെ കരട് ധാരണാപത്രം സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചു. സീറ്റ്‌ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കാത്തവരെയും ഓവര്‍സ്പീഡും അടക്കമുള്ള ട്രാഫിക് നിയമലംഘകരെ കണ്ടെത്തുകയാണ് ലക്ഷ്യം. പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുത്ത കെല്‍ട്രോണ്‍ സ്വന്തം ഉടമസ്ഥതയില്‍ ക്യാമറകള്‍ സ്ഥാപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. നിശ്ചിത കാലാവധിക്ക് ശേഷം സര്‍ക്കാരിന് നടത്തിപ്പ് കൈമാറും. നിലവില്‍ സംസ്ഥാനത്തെ നിരത്തുകളിലുള്ള പൊലീസിന്റെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും ക്യാമറകള്‍ക്ക് പുറമെയാണ് പുതുതായി എണ്ണൂറോളം ക്യാമറകള്‍ കൂടി വരുന്നത്.

    ഓവര്‍ സ്പീഡ് കണ്ടെത്താന്‍ റഡാര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 200 ക്യാമറകള്‍ ഇതിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വാഹനത്തിന്റെ ചിത്രമെടുക്കാനും നമ്ബര്‍ പ്ലേറ്റ് സ്വമേധയാ തിരിച്ചറിയാനുള്ള സംവിധാനവും ഈ ക്യാമറകളിലുണ്ടാകും. ട്രാഫിക് സിഗ്നലുകള്‍ ശ്രദ്ധിക്കാതെ പോകുന്നവരെയും ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തവരെയും തിരിച്ചറിയാനുള്ള ക്യാമറകളും വിവിധ ഇടങ്ങളില്‍ സ്ഥാപിക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....