MORE

    ടി.എന്‍. സീമയുടെ ഭര്‍ത്താവിനെ വീണ്ടും സി-ഡിറ്റ് ഡയറക്ടറാക്കി; ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയതിന് മുഖ്യമന്ത്രിയുടെ ക്ലീന്‍ ചിറ്റ്

    Date:

    തിരുവനന്തപുരം: നവകേരളമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍. സീമയുടെ ഭര്‍ത്താവ് ജയരാജ് നടത്തിയ തട്ടിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ലീന്‍ചിറ്റ്.

    കൂടാതെ അനധികൃത നിയമനവും. മതിയായ യോഗ്യതയില്ലെന്ന കാരണത്താല്‍ കോടതി പുറത്താക്കിയ ജയരാജിനെ, തട്ടിപ്പ് നടത്തിയതിന് ക്രിമിനല്‍ കേസെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം അവഗണിച്ച്‌ ചട്ടങ്ങളില്‍ മാറ്റം വരുത്തി വീണ്ടും സിഡിറ്റ് ഡയറക്ടറാക്കി നിയമിച്ചു.

    2020ലാണ് മതിയായ യോഗ്യതയില്ലാതിരുന്നിട്ടും ജയരാജിനെ സിഡിറ്റ് ഡയറക്ടറായി നിയമിച്ചത്. ഇതോടെ സിഡിറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ നിയമനം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. നിയമനം റദ്ദായി. ജയരാജ് ഡയറക്ടര്‍ ആയിരുന്ന സമയത്ത് ലക്ഷങ്ങളുടെ തട്ടിപ്പും സി ഡിറ്റില്‍ നടത്തി. കെഎസ്‌എഫ്‌ഇക്ക് വേണ്ടി കോയമ്ബത്തൂരിലെ ഒരു സോഫ്റ്റ്‌വെയര്‍ കമ്ബനിയില്‍ നിന്നും 30 ലക്ഷം മുടക്കി ഒരു അസറ്റ് മാനേജ്മന്റ് സോഫ്റ്റ്‌വെയര്‍ വാങ്ങി. സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ നിയമവിരുദ്ധമായി 20 ലക്ഷം രൂപയുടെ സെര്‍വര്‍ സ്‌പേസ് സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് വാടകയക്കെടുക്കുകയും ചെയ്തു .

    എന്നാല്‍ സിഡിറ്റിന്റെ അസറ്റ് മാനേജ്‌മെന്റ് പോലും നിര്‍വഹിക്കാന്‍ ശേഷിയില്ലാത്ത സോഫ്റ്റ്‌വെയര്‍ വേണ്ടെന്ന് പറഞ്ഞ് കെഎസ്‌എഫ്‌ഇ പിന്മാറി. കരാര്‍ അനുസരിച്ച്‌ മുന്‍കൂര്‍ തുക പോലും കെഎസ്‌എഫ്‌ഇയില്‍ നിന്ന് വാങ്ങാതെയാണ് സോഫ്റ്റ്‌വെയര്‍ വാങ്ങിയത്. ഇതോടെ 50 ലക്ഷം രൂപയുടെ നഷ്ടമാണ് ജയരാജ് ഖജനാവിന് വരുത്തി വച്ചത്. വിവാദമായതോടെ വാര്‍ഷിക ലൈസന്‍സ് ഫീ ഇല്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന സോഫ്റ്റ്‌വെയര്‍ ആയതിനാല്‍ ഉപയോഗശൂന്യമായിട്ടില്ല എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ ലൈസന്‍സ് ഫീ എല്ലാ വര്‍ഷവും അഡ്വാന്‍സായി നല്കണമെന്ന് സോഫ്റ്റ്‌വെയര്‍ കമ്ബനിയുടെ കരാറില്‍ പറയുന്നു. ആര്‍ക്കും വേണ്ടതായതോടെ സോഫ്റ്റ്‌വെയര്‍ പാഴായി.

    ഇത് സംബന്ധിച്ച്‌ പരാതി ഉയര്‍ന്നപ്പോള്‍ ക്രമക്കേടിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഐടി സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിട്ടു. അന്വേഷണത്തില്‍ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജയരാജ് അടക്കമുള്ള ഉത്തരവാദികളായ ഉദ്യോഗസ്ഥസര്‍ക്കെതിരെ സിവിലായും ക്രിമിനലായും നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഫയലില്‍ എഴുതി. എന്നാല്‍ മുഖ്യമന്ത്രിയുടെ അടുത്ത് ഫയല്‍ എത്തിയപ്പോള്‍ ജയരാജിന് ക്ലീന്‍ചിറ്റ്. കെഎസ്‌എഫ്‌ഇക്ക് വേണ്ടിയല്ല സോഫ്റ്റ്‌വെയര്‍ വാങ്ങിയത്, അതിനാല്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് ഫയലില്‍ കുറിച്ചു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....