തന്റെ 33-ാം ജന്മദിനം പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരിയായ തമന്ന. താരത്തിന്റെ പിറന്നാള്‍ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
ഇപ്പോഴിതാ, തമന്നയുടെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. സര്‍പ്രൈസ് ആയി ഒരുക്കിയ ആഘോഷത്തില്‍ താരം ഞെട്ടുന്നത് വീഡിയോയില്‍ കാണാം. തമന്നയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ബില്ലി മണിക് ആണ് സമൂഹമാദ്ധ്യമങ്ങളില്‍ ഈ മനോഹര വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഒരു വാതില്‍ തുറന്നു വരുന്ന തമന്നയെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. പെട്ടന്ന്, “സര്‍പ്രൈസ്” എന്ന് ഒരേ സ്വരത്തില്‍ മുറിയിലുള്ളവര്‍ ഉറക്കെ വിളിക്കുന്നു. ഇത് കേട്ട് താരം ഞെട്ടുന്നതും കാണാം. തനിക്ക് ലഭിച്ച സര്‍പ്രൈസില്‍ മതി മറന്ന് സന്തോഷിക്കുകയാണ് തമന്ന. തന്റെ പ്രിയപ്പെട്ട പട്ടിക്കുട്ടിയെ ചേര്‍ച്ചു പിടിച്ചു കൊണ്ടാണ് പിറന്നാള്‍ കേക്ക് തമന്ന മുറിക്കുന്നത്. ‘ഞങ്ങള്‍ക്ക് ശാന്തരാകാന്‍ കഴിയില്ല, ഇന്ന് തമന്നയുടെ ദിനമാണ്’ എന്ന അടികുറിപ്പോടെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ കാണാം, ക്ലിക്ക് ചെയ്യുക
അതേസമയം, ദിലീപ്-അരുണ്‍ ഗോപി ചിത്രത്തിലാണ് തമന്ന ഇപ്പോള്‍ അഭിനയിക്കുന്നത്. ബാന്ദ്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് താരം. പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിലെ തമന്നയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. 2017-ല്‍ പുറത്തിറങ്ങിയ രാമലീലയ്‌ക്ക് ശേഷം ദിലീപ്-അരുണ്‍ ഗോപി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര.