ഫീനിക്സ്: യു.എസ് സെനറ്റിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് നേട്ടം. യു.എസ് സെനറ്റിന്റെ നിയന്ത്രണം നേടിയതോടെ ഇടക്കാല തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നേട്ടമുണ്ടാക്കുമെന്ന പാരമ്ബര്യം ബൈഡന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റുകള്‍ തകര്‍ത്തു.
എന്നാല്‍ 435 അംഗ ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവരാന്‍ കുറച്ച് കൂടി സമയമെടുക്കും.
പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരം വരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജനപ്രതിനിധി സഭയില്‍ 211 സീറ്റുകള്‍ നേടി. 218 സീറ്റുകളുടെ ഭൂരിപക്ഷമാണ് വേണ്ടത്. ഡെമോക്രാറ്റുകള്‍ ഇതുവരെ 205 സീറ്റുകള്‍ നേടി.
നെവാഡയിലെ വിജയത്തോടെയാണ് സെനറ്റ് ഡെമോക്രാറ്റുകളുടെ കൈകളില്‍ എത്തിയത്. സെനറ്റിലെ 100 സീറ്റുകളില്‍ 50 ഉം ഡെമോക്രാറ്റുകള്‍ നേടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 49 സീറ്റുകളാണുള്ളത്. വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് ഇവിടെ കാസ്റ്റിംഗ് വോട്ട് ചെയ്യാം. അത് ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാകും. ഡിസംബര്‍ ആറിനാണ് ജോര്‍ജിയയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെയും ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ ഡെമോക്രാറ്റുകള്‍ക്ക് വ്യക്തമായ മുന്‍തൂക്കം ഉണ്ടാകും. പരാജയപ്പെട്ടാലും കമല ഹാരിസിന്റെ കാസ്റ്റിംഗ് വോട്ട് ഉള്ളതിനാല്‍ സെനറ്റ് ഡെമോക്രാറ്റുകളുടെ കൈകളില്‍ തുടരും.