ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്. വളരെ പതിയെ ആയിരുന്നു ബിഗ് ബോസില്‍ ജിന്റോ തന്റെ ഗ്രാഫ് ഉയർത്തിയത്.
തുടക്കത്തില്‍ വെറും മണ്ടൻ എന്ന വിമർശനമായിരുന്നു ജിന്റോയ്ക്ക് ലഭിച്ചത്. അതുകൊണ്ട് തന്നെ ജിന്റോ വളരെ പെട്ടെന്ന് തന്നെ പുറത്ത് പോകുമെന്നായിരുന്നു പ്രേക്ഷകരും സഹമത്സരാർത്ഥികളും കരുതിയത്. എന്നാല്‍ പിന്നീടുള്ള ആഴ്ചകളില്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുന്ന രീതിയിലുള്ള രസകരമായ ഗെയിം തന്ത്രങ്ങളായിരുന്നു ജിന്റോ പുറത്തെടുത്ത്. തമാശ കളിച്ചും നിഷ്തളങ്കമായ പ്രകടനം കൊണ്ടും ഹൗസിലും പുറത്തും ജിന്റോ ഒരുപോലെ കൈയ്യടി നേടി.