MORE

    ജാമിഅ അതിക്രമത്തിന് മൂന്നു വര്‍ഷം; സ്വതന്ത്ര അന്വേഷണത്തില്‍ എതിര്‍പ്പ്

    Date:

    ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പൊലീസ് നടത്തിയ അതിക്രമത്തിന് വ്യാഴാഴ്ച മൂന്നു വര്‍ഷം.

    സര്‍വകലാശാല സ്ഥിതി ചെയ്യുന്ന ജാമിഅ നഗറിലെ പ്രദേശവാസികള്‍ 2019 ഡിസംബര്‍ 15ന് നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചതിനു പിന്നാലെയാണ് കാമ്ബസിലേക്ക് പൊലീസ് അതിക്രമിച്ചു കയറി ലൈബ്രറി തകര്‍ക്കുകയും വിദ്യാര്‍ഥികള്‍ക്കെതിരെ നരനായാട്ട് നടത്തുകയും ചെയ്തത്. ഡിസംബര്‍ 12ന് പാര്‍ലമെന്‍റില്‍ പൗരത്വ ഭേദഗതി നിയമം പാസായതോടെ 13ന് ജാമിഅ മില്ലിയ വിദ്യാര്‍ഥികള്‍ കാമ്ബസില്‍നിന്ന് പാര്‍ലമെന്‍റിലേക്ക് നടത്തിയ മാര്‍ച്ചാണ് രാജ്യത്ത് പൗരത്വ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിടുന്നത്. മാര്‍ച്ച്‌ കാമ്ബസിന് സമീപത്തുവെച്ചുതന്നെ വന്‍ പൊലീസ് സന്നാഹം തടയുകയും വിദ്യാര്‍ഥികള്‍ക്കുനേരെ ഗ്രനേഡ് അടക്കമുള്ളവ പ്രയോഗിക്കുകയും ചെയ്തിരുന്നു.

    രണ്ടു ദിവസത്തിനുശേഷം പ്രദേശവാസികള്‍ സംഘടിപ്പിച്ച കൂറ്റന്‍ പാര്‍ലമെന്‍റ് മാര്‍ച്ചും പൊലീസ് തടഞ്ഞതോടെ സംഘര്‍ഷത്തില്‍ കലാശിച്ചു. മാര്‍ച്ചില്‍ പങ്കെടുത്തവരെ അടിച്ചോടിക്കുന്നതിനിടെയാണ് പൊലീസ് സര്‍വകലാശാല അധികൃതരുടെ അനുമതിയില്ലാതെ കാമ്ബസിനകത്ത് പ്രവേശിച്ച്‌ ലൈബ്രറിയടക്കം തകര്‍ത്ത് വിദ്യാര്‍ഥികളെ തല്ലിച്ചതച്ചത്. തുടര്‍ന്ന് ജാമിഅ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ശാഹീന്‍ബാഗിലെ സ്ത്രീകള്‍ രാപ്പകല്‍ സമര രംഗത്തേക്ക് ഇറങ്ങുകയായിരുന്നു. അതിനിടെ, പൊലീസ് നരനായാട്ടിനെതിരെയുള്ള കേസ് സ്വതന്ത്ര അന്വേഷണ ഏജന്‍സിയെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹരജിയില്‍ ഡല്‍ഹി പൊലീസ് ചൊവ്വാഴ്ച ഹൈകോടതിയില്‍ എതിര്‍പ്പ് അറിയിച്ചു ആര് അന്വേഷണം നടത്തണമെന്ന് കുറ്റവാളികള്‍ക്കോ ഇരകള്‍ക്കോ ആവശ്യപ്പെടാനാവില്ല. അവര്‍ക്ക് ഇളവ് ലഭിക്കുകയാണെങ്കില്‍ അതൊരു മോശം തീരുമാനമാകുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. കേസ് ജനുവരി 12ന് വീണ്ടും പരിഗണിക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....