MORE

    ജയിലില്‍ കഴിയുന്ന എഎപി നേതാവുമായി ജയില്‍ ഉദ്യോഗസ്ഥര്‍ ഒത്തുകളിക്കുന്നു ; ഡല്‍ഹി ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

    Date:

    നൂഡല്‍ഹി : ഡല്‍ഹി ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.ജയിലില്‍ കഴിയുന്ന എഎപി നേതാവ് സത്യേന്ദര്‍ ജെയിനുമായി തിഹാര്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ഒത്തുകളിക്കുന്നുവെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

    ഇഡിയാണ് സത്യേന്ദറിന് ഉദ്യോഗസ്ഥര്‍ പരിഗണന നല്‍കുന്നുണ്ടെന്ന് തിങ്കളാഴ്ച പ്രത്യേക കോടതിയെ അറിയിച്ചത്.

    ഇതിനു പുറമെ ഇതിന്റെ തെളിവുകളും ഇഡി കോടതിയില്‍ ഹാജരാക്കി. ജയിലില്‍ കഴിയുന്ന സത്യേന്ദറിന് പുറത്ത് നിന്നെത്തിയ അജ്ഞാതന്‍ ബോഡി മസ്സാജ് ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ചത്. ഇയാള്‍ക്ക് ജയിലില്‍ പ്രത്യേക ഭക്ഷണം നല്‍കയിരുന്നു.

    ഈ കേസിലെ കൂട്ടുപ്രതിയായ അങ്കുഷ് ജെയ്നിന്റെ സെല്‍ അജ്ഞാതര്‍ വൃത്തിയാക്കാന്‍ എത്തി തുടങ്ങിയ കാര്യങ്ങളും ഇഡി കോടതിയെ അറിയിച്ചു.തിഹാര്‍ ജയിലിന്റെ നടത്തിപ്പ് ഡല്‍ഹി ജയില്‍ വകുപ്പിനാണ്. നിലവിലെ സാഹചര്യത്തില്‍ ഇഡിയുടെ കണ്ടെത്തല്‍ ശരിയാണെങ്കില്‍ വലിയ രീതിയിലുള്ള നിയമ ലംഘനമാണ് തിഹാര്‍ ജയിലില്‍ നടന്നിരിക്കുന്നത്.

    ഇതിന് പുറമെ ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിനും സത്യേന്ദര്‍ ജെയിനും എതിരെ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. 2019 ല്‍ സത്യേന്ദര്‍ ജെയിന് സുകേഷ് 10 കോടി രൂപ നല്‍കിയെന്നാണ് കത്തില്‍ താരം ആരോപിക്കുന്നത്. കുടാതെ ചന്ദ്രശേഖറിന് പാര്‍ട്ടിയില്‍ പ്രത്യേക പദവി നല്‍കാമെന്ന വാഗ്ദാനത്തില്‍ 50 കോടിയിലധികം രൂപ എഎപിക്ക് നല്‍കിയെന്നും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടാന്‍ സഹായിച്ചെന്നും കത്തില്‍ ഇവര്‍ വ്യക്തമാക്കുന്നു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....