ജംഷഡ്പൂര്‍: ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്സിക്ക് ആദ്യ ജയം. ഹൈദരാബാദ് എഫ്സിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്പൂരിന്റെ ജയം.
ജംഷഡ്പൂരിന്റെ ജപ്പാൻ താരം റെയ് തച്ചിക്കാവയാണ് വിജയഗോള്‍ നേടിയത്. 77-ാം മിനിറ്റിലാണ് ജംഷഡ്പൂരിന്റെ വിജയഗോള്‍ പിറന്നത്. ഹൈദരാബാദ് പോസ്റ്റിന് പുറത്ത് കിട്ടിയ ഫ്രീകിക്ക് റെയ് തച്ചിക്കാവ ഒരു ഉഗ്രൻ ഷോട്ടിലൂടെ പോസ്റ്റിനുള്ളിലേക്ക് എത്തിച്ചു.