ഉയര്‍ന്ന ഗുണനിലവാരമുള്ള ചെറിയ സ്ക്രീനോടുകൂടിയ സ്മാര്‍ട്ട്ഫോണ്‍ വികസിപ്പിക്കാനൊരുങ്ങി പ്രമുഖ ടെക് ഭീമനായ ഗൂഗിള്‍.
പിക്സല്‍ മിനി എന്ന പേര് നല്‍കിയിരിക്കുന്ന ഈ സ്മാര്‍ട്ട്ഫോണുകള്‍ ടെക് ലോകത്തിന് തന്നെ മികച്ച പ്രതീക്ഷയാണ് നല്‍കുന്നത്. പ്രധാനമായും വീഡിയോകള്‍ കാണുക, ഉയര്‍ന്ന ഗ്രാഫിക്സ് ഗെയിമുകള്‍ കളിക്കുക, വെബ് ബ്രൗസ് ചെയ്യുക എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവര്‍ക്ക് പിക്സല്‍ മിനി മികച്ച ഓപ്ഷനാകാന്‍ സാധ്യതയുണ്ട്. നിലവില്‍, പിക്സല്‍ മിനിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ കമ്ബനി പുറത്തുവിട്ടിട്ടില്ല. അതേസമയം, ഫീച്ചറുമായി ബന്ധപ്പെട്ട കുറച്ചു വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്.
പിക്സല്‍ മിനി സ്മാര്‍ട്ട്ഫോണുകള്‍ ഒക്ടാ-കോര്‍ (1×2.4 GHz ക്രിയോ 475 പ്രൈം & 1×2.2 GHz ക്രിയോ 475 ഗോള്‍ഡ് & 6×1.8 GHz ക്രിയോ 475 സില്‍വര്‍) പ്രോസസറില്‍ പ്രവര്‍ത്തിക്കാനാണ് സാധ്യത. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണല്‍ സ്റ്റോറേജില്‍ പുറത്തിറങ്ങുന്ന ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 32,711 രൂപയാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഈ വര്‍ഷം നവംബറില്‍ പിക്സല്‍ മിനി വിപണിയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.
ഗൂഗിളിന്റെ വാര്‍ഷിക ഇവന്റായ ‘ഗൂഗിള്‍ മെയ്ഡ്’ ഒക്ടോബര്‍ ആറിനാണ് ആരംഭിക്കുന്നത്. ഈ ഇവന്റില്‍ പിക്സല്‍ 7 സീരീസും പിക്സല്‍ വാച്ചുമാണ് ഗൂഗിള്‍ അവതരിപ്പിക്കുക.