വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍ ഇന്ത്യൻ വനിത 603/6 റണ്‍സ് എടുത്ത് ഡിക്ലയർ ചെയ്തു.
വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ഇതാദ്യമായാണ് ഒരു ടീം 600 റണ്‍സ് എടുക്കുന്നത്. ഓസ്ട്രേലിയയുടെ 575 എന്ന റെക്കോർഡ് ടോട്ടല്‍ ആണ് ഇന്ത്യ ഇന്ന് മറികടന്നത്.
ഇന്ന് റിച്ച ഘോഷിന്റെയും ഹർമൻപ്രീത് കോറിന്റെയും വിക്കറ്റുകള്‍ നഷ്ടമായതോടെ ഇന്ത്യ ഡിക്ലയർ ചെയ്യുക ആയിരുന്നു. റിച്ച ഘോഷ് 90 പന്തില്‍ നിന്ന് 86 റണ്‍സും ഹർമൻപ്രീത് 69 റണ്‍സും എടുത്തു.
ഇന്നലെ ഇന്ത്യക്ക് ആയി ഷഫാലി വർമ 205 റണ്‍സും സ്മൃതി മന്ദാന 149 റണ്‍സും എടുത്തിരുന്നു.