ഗോവയില്‍ ഭൂരിപക്ഷം കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയിലേക്ക്. 8 എംഎല്‍എമാര്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷേട്ട് തനവാഡെ പ്രഖ്യാപിച്ചു.
ബിജെപി പ്രഖ്യാപിച്ച 8 എംഎല്‍എമാരില്‍ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോയും ഉണ്ട്. എട്ട് പേര്‍ ബിജെപിയിലേക്ക് പോയാല്‍ ഗോവയില്‍ ശേഷിക്കുക മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മാത്രമാകും. അങ്ങിനെ വന്നാല്‍ കൂറുമാറ്റ നിരോധന നിയമം മറികടക്കാനും ബിജെപിയിലേക്ക് പോകുന്ന എംഎല്‍എമാക്കാകും.